യുവതാരം ടോവിനോ തോമസ് ആശുപത്രിയിൽ, പരിശോധനയിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുവതാരം ടോവിനോ തോമാസ് ആശുപത്രിയിൽ. രോഹിത് വി എസ് സംവിധാനം ചെയുന്ന 'കള' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആണ് ടോവിനോ തോമസിന് പരിക്കേറ്റത്. സംഘട്ടന രംഗം ഷൂട്ട്‌ ചെയ്യുന്നതിനിടെ വയറിനു ഉണ്ടായ പരിക്കാണ് കാരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചു, പരിശോധനയിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

ഷൂട്ടിങ്ങിനിടെ വയറിൽ ഉണ്ടായ മർദ്ദനം താരം കാര്യമായി എടുത്തിരുന്നില്ല. പിന്നീട് വയറു വേദന ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു.

കളയുടെ ഷൂട്ടിങ് നിർത്തിവച്ചതായി സംവിധായകൻ അറിയിച്ചു.