ബസ് ടിക്കറ്റിലും സ്വിപിങ് സ്ലിപ്പുകളിലും ഒളിഞ്ഞിരിക്കുന്ന കൊലയാളി

തെര്‍മ്മല്‍ പേപ്പറും ബിസ്ഫീനോള്‍ എയും - അറിഞ്ഞിരിക്കുക

നാലാം യുഗത്തില്‍ ജീവിക്കുന്ന ഈ പുതു തലമുറയും ഡിജിറ്റലൈസ്ഡ് ആവാന്‍ കൊതിക്കുന്ന നവലോകവും ഒത്തുചേരുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് തെര്‍മ്മല്‍ പേപ്പര്‍. ഇന്ന് ബസ് ടിക്കറ്റ് മുതല്‍ എറ്റിഎം കൗണ്ടറുകളിലും സ്വൈപ്പിംഗ് മെഷീനുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് തെര്‍മ്മല്‍ പേപ്പറുകള്‍. തീര്‍ത്തും നിരുപദ്രവകാരികളെന്ന് ബഹുഭൂരിപക്ഷവും വിശ്വസിച്ചിരിക്കുന്ന , അതിലെന്ത് മായം ചേര്‍ക്കാനാണെന്ന് തോന്നിപ്പിക്കുന്ന ഈ പേപ്പറുകളുടെ ഉള്ളുകളിലേക്ക് നമുക്കൊന്ന് നോക്കാം.

തെര്‍മ്മല്‍ പേപ്പറുകളില്‍ പ്രിന്‍റിഗ് പെര്‍ഫക്ഷനുവേണ്ടി ഉപോഗിക്കുന്ന രണ്ട് മാരക രാസവസ്തുക്കളാണ് ബിസ്ഫിനോള്‍ എയും ഫ്ളോറാന്‍ലീകൊ എന്ന ഡൈയും. ഇതില്‍ ബിസ്ഫിനോള്‍ എയുടെ ദൂഷ്യവശങ്ങളെപ്പറ്റി ശാസ്ത്രത്തിനുപോലും തര്‍ക്കമില്ലാത്തതാണ്.ഒരു ബാന്ഡ് കാര്‍സിനോജെനായി അഥവാ കാന്‍സര്‍ ഉണ്ടാകത്തക്ക ശേഷിയുള്ള കെമിക്കലായി പേരെടുത്ത ഈ രാസവസ്തു ശരീരത്തിന്‍റെ ത്വക്കിലൂടെ ഉള്ളിലോട്ട് ആഗിരണം ചെയ്യപ്പെടും. തെര്‍മ്മല്‍ പേപ്പര്‍ കൈയിലെടുത്തതിന് ശേഷം ഭകഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണ് ഇത് ഉള്ളില്‍ ചെന്ന് കാര്‍സിനോജെനായി മാറുന്നതിന്‍െ പ്രധാന കാരണം. അപകടകരമായ വസ്തുത എന്തെന്നാല്‍ ഹാന്‍റ് സാനിറ്റൈസേര്‍സോ ക്രീമുകളോ കൈയില്‍ വരുന്നത് BPA യുടെ ആഗിരണത്തിന്‍െ തോത് കൂട്ടുകയും കൂടുതല്‍ മാരകമാവുകയും ചെയ്യുന്നു.

Courtesy : University of Missouri

ഇനി എന്താണ് BPA അഥവാ ബിസ്ഫിനോള്‍ എ എന്ന് നമുക്ക് നോക്കാം. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍റെ ഒരു സിന്തെറ്റിക്ക് വേര്‍ഷനാണ് ഇത്. ഇവ ശരീരത്തതിനകത്തേക്ക് ചെല്ലുന്നത് വഴി ഹോര്‍മോണല്‍ ഇമ്പാലന്‍സിന് കാരണമാവുകയും സ്ത്രീകളിലും പെണ്‍ക്കുട്ടികളിലും ഇവ അമിതമായ സ്തന വളര്‍ച്ചക്കും ഒബീസിറ്റിക്കും വഴിയൊരുക്കും. ആണ്‍ക്കുട്ടികളിലും ഈ രാസവസ്തു അമിതവണ്ണത്തിനും സ്ത്രൈണതക്കും കാരണമായിത്തീരുന്നു. ഇത് BPA യുടെ അത്ര സാരമല്ലാത്ത പ്രത്യക്ഷ ലക്ഷണങ്ങള്‍ മാത്രം. ഇതല്ലാതെ കാന്‍സറെന്ന സാരമായ അവസ്ഥയിലേക്ക് ഓണ്‍കോജീന്‍സിനെ ആക്ടീവാക്കിക്കൊണ്ട് നയിക്കാന്‍ പ്രാപ്തിയുള്ള കാര്‍സിനോജെനാണ് BPA.

PLOS one എന്ന ഇന്‍റര്‍നാഷ്ണല്‍ ജേണലിന്‍െ എക്സ്പ്പെരിമെന്‍റസില്‍ വെളിവായ ചില കാര്യങ്ങള്‍ ഞെട്ടലുളവാക്കുന്നതായിരുന്നു. അമേരിക്കന്‍ യുവതയുടെ നല്ലൊരു ശതമാനത്തിന്‍െ അമിതവണ്ണത്തിന്‍െയും സ്തനാര്‍ബുദത്തിന്‍െയും വ്യക്തമായ കാരണം ബിസ്ഫിനോള്‍ എ ആണെന്ന് നിസ്സംശയം പറയാം.

തെര്‍മ്മല്‍ പേപ്പറുകളോ BPA യോ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുക സാധ്യമല്ല. അതിനാല്‍ ഇൗ രാസവസ്തുക്കളുടെ പ്രഭാവം കുറയ്യക്കുകയേ നിവ്യത്തിയുള്ളു. പരമാവധി തെര്‍മ്മല്‍ പേപ്പറുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക , അവ സ്പര്‍ശിച്ചതിനു ശേഷം ഒരു കാരണവശാലുംആ കൈകള്‍ക്കൊണ്ട് ആഹാരപദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കാതിരിക്കുക , ഹാന്‍റ് സാനിറ്റൈസേര്‍സ് ഉപയോഗിച്ചതിനു ശേഷം BPA യില്‍ സ്പ്പര്‍ശിക്കാതിരിക്കുക തുടങ്ങിയവയാണ് സാധ്യമായ പ്രതിവിധികള്‍.

Aldon Baby