
നീതിൻ സജീവ് മനോരമ ഓൺലൈനിനു വേണ്ടി പകർത്തിയ ചിത്രങ്ങൾ ആണ് ഇപ്പൊ വൈറലായിരിക്കുന്നത്. ഇതിനു മുൻപും താരം ഫോട്ടോഷൂട്ടുകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ ബോൾഡ് ആൻഡ് എലഗന്റ് ലൂക്കിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അമൃതയുടെ പുതിയ ലുക്ക് കണ്ടു വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.
അമൃതയുടെ ഫോട്ടോഷൂട് നടന്നത് കൊച്ചിയിലെ കടവന്ത്രയിൽ ഒലിവ് ഡൗൺടൗണിൽ വച്ചായിരുന്നു. വികാസ് വി കെ എസ് ആയിരുന്നു മേക്കപ്പ് ചെയ്തിട്ടുള്ളത്, അമൃത ഫോട്ടോഷൂട്ടിന്റെ മുഴുവൻ ക്രെഡിറ്റും കൊടുക്കുന്നതും വികാസിനു തന്നെയാണ്. അത്രയധികം എഫേർട് എടുത്തിട്ടുണ്ട് എന്നാണ് അമൃത പറയുന്നത്.
മാക്സോ ക്രീയേറ്റീവ് ആണ് പ്രൊഡക്ഷൻ നടത്തിയിട്ടുള്ളത്. ദേവരാഗാണ് സ്റ്റൈലിംഗ് ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് അമൃത കരിയർ ആരംഭിക്കുന്നത്. പിന്നീട് തമിഴ് നടൻ ബാലയുമായി വിവാഹിതനായിരുന്നു എന്നാൽ ഇപ്പോൾ വേർപിരിഞ്ഞു മകളോടൊപ്പമാണ് ജീവിക്കുന്നത്. ബിഗ്ബോസ് രണ്ടാം സീസണിൽ സഹോദരി അഭിരാമിയുടെ കൂടെ പങ്കെടുത്തിരുന്നു. ഗായിക ആയുള്ള അമൃതയുടെ ബിഗ് സ്ക്രീനിലേക്കുള്ള വരവിന്റെ തുടക്കമാണെന്നും ആരാധകർ ഈ ഫോട്ടോഷൂട്ടിനെ കാണുന്നുണ്ട്.
വിമർശനങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും വളരെ കംഫർട് ആയിട്ടാണ് ഫോട്ടോഷൂട് ചെയ്തെതെന്നാണ് അമൃത മനോരമ ഓണ്ലൈനിനോടുള്ള അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.