
ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിൻ സോയ ഇപ്പൊ മലയാളത്തിലെ യുവനായികയാണ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണിപ്പോ വൈറലായിരിക്കുന്നത്.
68 കിലോയിൽ നിന്നും 55 കിലോയിലേക്ക് എത്തികൊണ്ടുള്ള മനോഹരമായ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത 'ധമാക്ക' യിലാണ് താരം അവസാനമായി അഭിനയിച്ചത്. മാണിക്യകല്ല്, മല്ലുസിങ്, സ്വപ്ന സഞ്ചാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
