സുരേഷ് ഗോപി പിന്തിരിയുന്നില്ല: മമ്മൂട്ടിയും മോഹൻലാലും അടക്കം നൂറോളം സിനിമ താരങ്ങൾ SG250 പ്രഖ്യാപിക്കും

Ottakkomban - Suresh Gopi
Ottakkomban First Look Poster

കുറുവച്ചൻ വിവാദം അന്തിമ മായി എന്ന് എല്ലാവരും കരുതിയിരുന്ന സമയത്താണ് പുതിയ ട്വിസ്റ്റ്‌. കടുവക്കുന്നേൽ കുറുവച്ചൻ വിവാദം നിയമം ഏറ്റെടുത്തപ്പോൾ വിജയം പൃത്വിരാജ് - ഷാജി കൈലാസ് ചിത്രം കടുവ" ക്കൊപ്പമായിരുന്നു. കടുവയുടെ തിരക്കഥ എഴുതുന്നത് ജിനു എബ്രഹാം ആണ്. ഈ വർഷം അവസാനത്തിൽ തന്നെ കടുവയുടെ ഷൂട്ട്‌ തുടങ്ങും എന്ന് അണിയറ പ്രവർത്തകരും പുറത്ത് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ടോമിച്ചൻ മുളകുപാടം തന്റെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് , സുരേഷ് ഗോപിയുടെ 250ാം ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

മാത്യൂസ് തോമസ് സംവിധാനം ചെയുന്ന SG250 സൂപ്പർ താരങ്ങളായ മമ്മുട്ടിയും മോഹൻലാലും ഉൾപ്പടെ നൂറോളം താരങ്ങളാണു ടൈറ്റിൽ പ്രഖ്യാപിച്ചത് .

Suresh Gopi Ottakkomban

ഈ വർഷം മെയ്‌ മാസത്തിൽ ടോമിച്ചൻ മുളകുപാടo കടുവക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപിയെ വച്ചു സിനിമ പ്രഖ്യാപിച്ചത്, ചിത്രത്തിന്റെ പേരും കഥയും തന്റെ സിനിമയുടെ തിരക്കഥയുമായി സാമ്യമുണ്ടെന്നുള്ള ആരോപണവുമായി കടുവ ചിത്രത്തിന്റെ തിരക്കഥാകൃത് ജിനു എബ്രഹാം നിയമപരമായി കോടതിയിൽ പോവുകയായിരുന്നു.
Ottakkomban pooja Stills

Ottakkomban pooja
കടുവക്കുന്നേൽ കുറവച്ചന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റ്‌ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലായിരുന്നു പുറത്തു വന്നത്.ഇതിനു ശേഷമാണ് കോപ്പി റൈറ്റ് അവകാശത്തിനു വേണ്ടി ജിനു എബ്രഹാം കോടതിയിൽ പോയത്.

ഷാജി കൈലാസ് എട്ടു വർഷത്തിന് ശേഷം എത്തുന്ന ചിത്രമായിരുന്നു കടുവ ഈ വർഷം മധ്യത്തിൽ തുടങേണ്ടിരുന്ന ഷൂട്ടിങ് കോവിഡ് കാരണം മാറ്റി വെയ്ക്കുകയായിരുന്നു

Suresh Gopi Ottakkomban

Summary: Suresh Gopi's Ottakkomban Movie first poster