സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ചാർളിയുടെ തമിഴ് പതിപ്പ് എത്തുന്നു

തമിഴിൽ 'ചാർളി' എത്തുന്നു. നവാഗതനായ ദിലീപ് കുമാരാണ് 'ദുൽഖർ സൽമാന്റെ' കരിയർ ബെസ്റ്റ് കഥാപാത്രത്തെ തമിഴിലേക്ക് എത്തിക്കുന്നത്.

'മാര' എന്ന പേരിലാണ് ചിത്രം കോളിവുഡിലെത്തുന്നത്. മാധവനും, ശ്രദ്ധ ശ്രീനാഥും ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ശിവദ, അലക്സാണ്ടർ ബാബു, മൗലീ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഗിബ്രാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

മാര ഡിസംബർ 17 നു ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്..