കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉപേക്ഷിച്ചു : ചിത്രത്തിന്റെ പോസ്റ്റർ വിവാദങ്ങൾ കോടതിയിലേക്ക്

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്നു നിർമ്മാതാവ് വിജയ് ബാബു. കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്തയുമായി കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ നിറഞ്ഞു നിന്നിരുന്നു. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് തന്റെ ഫേസ്ബുക്കിലൂടെ കോട്ടയം കുഞ്ഞച്ചൻ 2 ഉടൻ ഉണ്ടാകുമെന്നും മമ്മൂട്ടി നായകനായി വീണ്ടും അവതരിക്കും എന്ന് പങ്കുവെച്ചത്. എന്നാൽ ചിത്രം ഉപേക്ഷിച്ചതായി വിജയ് ബാബു അറിയിച്ചു.

കോട്ടയം കുഞ്ഞച്ചൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് വിജയ് ബാബുവിനെതിരെ രംഗത്തെത്തിയത്. രണ്ടാം ഭാഗം ചിത്രീകരിക്കാൻ വിജയ് ബാബുവിന് അവകാശമില്ലെന്ന് തുറന്നടിച്ചു അണിയറ പ്രവർത്തകർ. നിര്‍മ്മാതാവും സംവിധായകനും എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ സിനിമയുമായി മുന്നോട്ട് പോവില്ല. കുഞ്ഞച്ചനെന്ന പേരില്ലെങ്കിലും മമ്മൂട്ടിയെ വെച്ച് പ്ലാന്‍ ചെയ്ത സിനിമയുമായി നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് ഫ്രൈഡേ ഫിലിംസിന്റെ സാരഥിയും നിര്‍മ്മാതാവുമായ വിജയ് ബാബും വ്യക്തമാക്കിയിട്ടുള്ളത്.

ഇതേ സമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യ പോസ്റ്റർ ഇറക്കിയത്തിനും പ്രചരിപ്പിച്ചതിനും കേസ് കോടതിയിൽ എത്തിയതായി സൂചന.