തമിഴ് ചിത്രം ഇരണ്ടാം കുത്ത് ടീസർ പുറത്തിറങ്ങി; കാണാം

Irandam Kuthu Teaser

2018 ൽ പുറത്തിറങ്ങിയ
അഡൽറ്റ് കോമഡി ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇരണ്ടാം കുത്ത്.

ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. സംവിധായകനായ സന്തോഷ് പി. ജയകുമാർ ആണ് ചിത്രത്തിലെ നായകന്റെ വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളും ആദ്യ ഭാഗത്തിലെ പോലെ രണ്ടാം ഭാഗത്തിലും യഥേഷ്ടം ഉണ്ട്.

റിലീസ് ആയ ഉടൻ തന്നെ ചിത്രത്തിന്റെ ടീസറിനു വലിയ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അഡൾട് സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന് ഒരുകൂട്ടർ അഭിപ്രായപ്പെടുന്നു.