മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം രണ്ടാം ഭാഗം എത്തുന്നു; അറിയേണ്ടതെല്ലാം

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്തു 2015 ല് പുറത്തിറങ്ങിയ, ഹിറ്റായി മാറിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു. എസ്‌തേർ, മീന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.

ആറു വർഷങ്ങൾക്കു ശേഷം ജോർജ്കുട്ടിയും കുടുംബവും പ്രേക്ഷകരിലേക്ക്. ലാലേട്ടന്റെ കരിയറിലെ തന്നെ മികച്ച കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു " ദൃശ്യം " ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.

ജിത്തു ജോസെഫിന്റെ തന്നെ "റാം" ആണ് മോഹൻലാലിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന മറ്റൊരു സിനിമ

സെപ്റ്റംബർ 21 ആം തിയതി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയിരിക്കുകയാണ്. ജോർജ്കുട്ടിയുടെ രണ്ടാം വരവിനായി എല്ലാവരും കാത്തിരുവുകയാണ്.