
സോഷ്യൽ മീഡിയയിൽ യുവ നായികമാരെ വേട്ടയാടുന്നത് വീണ്ടും തുടരുന്നു. സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രങ്ങൾക്കു വളരെ മോശവും അശ്ലീല പരവുമായ പ്രതികരണങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്
എസ്തറിന്റെ വസ്ത്രധാരണ രീതിയാണ് ഇത്തരം ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. വസ്ത്രത്തിന്റെ നീളവും രക്ഷിതാക്കളെ പോലും ഇത്തരക്കാർ വെറുതെ വിടുന്നില്ല
മറ്റൊരു യുവ നായിക അനശ്വര രാജനെതിരെയും ഇതുപോലെ സൈബർ ആക്രമണം നടന്നിരുന്നു അതു വലിയൊരു പ്രതിഷേധത്തിനും കാരണമായി മാറിയിരുന്നു. അനശ്വരയ്ക്ക് പിന്തുണയുമായി ‘വി ഹാവ് ലഗ്സ് ‘ ക്യാമ്പയിനുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരിന്നു എസ്തറും ആ കാമ്പയിനിൽ പങ്കുചേർന്നിരുന്നു.
പ്രതിഷേധങ്ങളും വിവാദങ്ങളും ഉയർന്നു വരുമ്പോഴും സൈബർ അക്രമങ്ങൾക്കു കുറവുകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല