ഒക്ടോബർ 9 ചെ ഗുവേര ദിനം: 'ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണു'

"ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണു" - ഏണസ്റ്റോ ചെ ഗുവേര. വിപ്ലവ ലോകത്തിൻെറ രക്ത നക്ഷത്രത്തിന് ഒരിക്കലും മരണമില്ല.

സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്താൽ മനുഷ്യർക്ക് ദുരിതം മാത്രം സമ്മാനിച്ച കിരാത ഭരണകൂടങ്ങൾക്കെതിരായി ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പീഡിത ജനവിഭാഗങ്ങളുടെ
മോചനത്തിനായ് സമാനതകളില്ലാത്ത തീവ്ര വിപ്ലവത്തിന്റെ തീജ്വാലകുളയർത്തിയ വിപ്ലവകാരി
ഏണസ്റ്റോ ചെഗുവേര.

Che guevara statue
Che Guevara Statue

1967 ഒക്ടോബർ 9 ന് അമേരിക്കയുടെ കൂലിപ്പട്ടാളമായിരുന്ന ബൊളീവിയൻ സൈന്യം ചെ ഗുവേര എന്ന മനുഷ്യ സ്നേഹിയെ വെടിയുതിർത്ത് വീഴ്ത്തിയപ്പോൾ ആ രക്ത സാക്ഷ്യം ലോകത്തിന്റെ
നാനാദിക്കുകളിൽ സംഘടിപ്പിക്കപ്പെട്ട സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കുള്ള അണയാത്ത ഊർജ്ജമായിത്തീർന്നു.

53 വർഷങ്ങൾക്കിപ്പുറവും
ആ ജ്വാല തെളിമങ്ങാതെ കത്തിജ്ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.