
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മലയാള ചിത്രം ചാണക്യ തന്ത്രത്തിലാണ് യുവ നടൻ ഉണ്ണി മുകുന്ദൻ പെൺവേഷത്തിൽ എത്തുന്നത്. ഉണ്ണി മുകുന്ദനെ പെൺവേഷത്തിൽ അണിയിച്ചൊരുക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ദിനേശ് പള്ളത് തിരക്കഥ എഴുതിയ 'ചാണക്യ തന്ത്രം' നിർമ്മാണം ചെയ്യുന്നത് മുഹമ്മദ് ഫൈസൽ. ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത് കൈതപ്രം ആണ്. ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായർ.
ചാണക്യ തന്ത്രം മേക്കിങ് വീഡിയോ കാണാം :-