
മോഡലും നടിയുമാ അമേയ മാത്യുവും യുവ നടൻ സാഗറും അഭിനയിച്ച 'വാനിൽ ' എന്ന ആൽബം പുറത്തിറങ്ങി. 'കരിക്ക്' വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ അമേയ സോഷ്യൽ മീഡിയയിൽ സജീവമാണ്.
അതീവ സുന്ദരിയും ഗ്ലാമറസുമായിട്ടാണ് അമേയ ആൽബത്തിൽ എത്തിയിട്ടുള്ളത്. ഗ്ലാമർ ചിത്രങ്ങളുടെ പേരിൽ നവമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്ന മറ്റൊരു യുവതാരം കൂടിയാണ് താരം.
ഇർഷാദ് എം ഹസ്സൻ നിർമിച്ചിരിക്കുന്ന ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഇമത്യാസ് അബൂബക്കർ ആണ്. അവനീർ ടെക്നോളജിയുടെ ബാനറിലാണ് ആൽബം പുറത്ത് വന്നിട്ടുള്ളത്.
സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് അലെക്സും വരികൾ നിർമിച്ചിരിക്കുന്നത് ശ്യം നെട്ടായിക്കോടത്തും ആണ്.